ദിലീപിനെ കുടുക്കിയത് മഞ്ജുവിന്റെ മൊഴി, ഊരാക്കുടുക്കിലാക്കുന്നത് രമ്യയുടെ മൊഴി! - ഇവര്‍ രണ്ടും ദിലീപിന്റെ ശത്രുവോ?

ദിലീപിനെ കുടുക്കിയത് ആ രണ്ട് നടിമാര്‍! ഇനി രക്ഷയില്ല?

aparna| Last Modified ശനി, 19 ഓഗസ്റ്റ് 2017 (07:34 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ആണുള്ളതെന്ന് അന്വെഷണ സംഘം അവകാശപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യര്‍ നല്‍കിയ മൊഴി ദിലീപിനെതിരായിരുന്നു. അതോടൊപ്പം, കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ നടി രമ്യ നമ്പീശന്റെ മൊഴിയും താരത്തിനെതിരാണ്.

ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ വഴികളും പൊലീസ് നോക്കുന്നുണ്ട്. എല്ലാ പഴുതുകളും അടക്കാനാണ് പൊലിസ് ശ്രമം. അതിനായി ഇത്തവണ പൊലീസ് ആയുധമാക്കുക രമ്യാ നമ്പീശനെ ആയിരിക്കും. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് രമ്യാ‍. കഴിഞ്ഞ ദിവസം രമ്യയെ പോലീസ് വിളിച്ച് വരുത്തി മൊഴിയെടുത്തിരുന്നു. രണ്ടര മണിക്കൂര്‍ നീണ്ട മൊഴിയില്‍ വിശദമായി എല്ലാക്കാര്യങ്ങളും പറഞ്ഞുവെന്ന് രമ്യ തെന്ന വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ രമ്യാ നമ്പീശന്‍ മുഖ്യസാക്ഷി ആയേക്കും എന്നാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നത്. രമ്യയെ അടക്കം ഉള്‍പ്പെടുത്തി കേസിലെ സാക്ഷിപ്പട്ടിക പോലീസ് തയ്യാറാക്കിയെന്നും വാര്‍ത്തയുണ്ട്. രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം എന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :