പെയ്‌തൊഴിയാതെ മഴ; മുട്ടം യാർഡ് വെള്ളത്തിൽ മുങ്ങി, മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു, ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

പെയ്‌തൊഴിയാതെ മഴ; മുട്ടം യാർഡ് വെള്ളത്തിൽ മുങ്ങി, മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു, ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കൊച്ചി| Rijisha M.| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (08:03 IST)
കേരളത്തിൽ ശക്തമായ തുടരുന്ന സാഹചര്യത്തിൽ മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. പെരിയാർ കരകവിഞ്ഞതോടെ കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡ് വെള്ളത്തില്‍ മുങ്ങിയതോടെയാണ് സർവീസ് നിർത്തിവെച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ വെള്ളം എത്തിയെങ്കിലും ഇന്ന് പുലർച്ചെ അഞ്ചോടെയാണ് മുട്ടം യാർഡ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയത്.

കൊച്ചി മെട്രോയുടെ കമ്പനിപ്പടിയിലെ സ്‌റ്റേഷനിലും വെള്ളം കയറിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നിടം വരെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവയ്ക്കും ചാലക്കുടിക്കുമിടിയിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

അതേസമയം, കളമശേരി മെട്രോ സ്‌റ്റേഷന് സമീപം ദേശീയ പാതയിൽ വെള്ളം കയറിയതോടെ എറണാകുളം - ആലുവ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പെരിയാർ കരകവിഞ്ഞിരുന്നെങ്കിലും ദേശീയപാതയിലോട്ട് വെള്ളം എത്തിയിരുന്നില്ല. കൈത്തോടുകൾ വഴിയെത്തിയ വെള്ളമാണ് ദേശീയപാതയിലേക്ക് എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :