മൊബൈല്‍ തരില്ല, ബിരിയാണി ലഭിക്കുമെന്ന പ്രതീക്ഷയും വേണ്ട; ആദിത്യനാഥ് കലിപ്പിലാണ്

മൊബൈല്‍ തരില്ല, ബിരിയാണി ലഭിക്കുമെന്ന പ്രതീക്ഷയും വേണ്ട: ആദിത്യനാഥ്

yogi adityanath , UP , BJP , prison , jail , food , mobile , പെറ്റി കേസ് , യോഗി ആദിത്യനാഥ് , യുപി ജയില്‍ , ഉത്തർപ്രദേശ് മുഖ്യമന്ത്രി , മൊബൈൽ ഫോൺ , ബിരിയാണി
നൗ| jibin| Last Modified വ്യാഴം, 20 ഏപ്രില്‍ 2017 (20:46 IST)
നടപടികള്‍ കൂടുതല്‍ ശക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി ജയിലുകളിൽ പ്രത്യേക പരിഗണനയോ പ്രത്യേകം ആഹാരമോ ലഭിക്കുമെന്ന് ആരും കരുതേണ്ട. ജയിലുകളിലെ എല്ലാ കുറ്റവാളികള്‍ക്കും ഒരേ ഭക്ഷണവും പരിഗണനയുമായിരിക്കും ലഭിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

പെറ്റി കേസ് പ്രതികളായാലും മാഫിയ തലവന്മാരായാലും എല്ലാവർക്കും ഒരേ ഭക്ഷണവും പരിഗണനയുമായിരിക്കും സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് ലഭിക്കുക എന്നും ആദിത്യനാഥ് വ്യക്തമാക്കി.

നേരത്തെ യു പി ജയിലുകള്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ശക്തമായിരുന്നു. ഇതോടെയാണ്, വിഷയത്തില്‍ നിലപാട് കര്‍ശനമാക്കി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

രാഷ്‌ട്രീയ ബന്ധമുള്ളവർക്ക് ജയിലിൽ അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കുതായും കഴിക്കാന്‍ ബിരിയാണിയും കൊടുക്കുന്നുവെന്ന ആക്ഷേപം ശക്തമായിരുന്നു.

നേരത്തെ ആരാധനാലയങ്ങൾക്ക് സമീപം മദ്യശാലകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. ആരാധനാലയങ്ങൾക്ക് സമീപം മദ്യശാലകൾ പ്രവർത്തിക്കാൻ അനുവാദം നല്‍കരുതെന്നും ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :