രൂപ ഇടിഞ്ഞു വീണു, ഓഹരി തളര്‍ന്നു, പ്രവാസികള്‍ പണമെറിയുമ്പോള്‍ ഓഹരി വിപണി പ്രതിസന്ധിയില്‍

മുംബൈ| VISHNU N L| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (13:09 IST)
രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഈയാഴ്ചയുടെ ആദ്യ ദിനം വ്യാപാരം തുടങ്ങുമ്പോള്‍ മുന്‍ ക്ലോസിങ്ങില്‍നിന്ന് 16 പൈസ ഇടിഞ്ഞു. 66.30 രൂപയാണ് ഒരു ഡോളറിനെതിരേ ഇപ്പോഴത്തെ മൂല്യം. 66.14 രൂപയായിരുന്നു കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം.

മൂല്യത്തകർച്ചയുടെ പടുകുഴികൾ താണ്ടിത്തുടങ്ങിയതോടെ ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കിൽ വൻ വർദ്ധന. ഈമാസം 25 ശതമാനം വരെ വർദ്ധന പ്രവാസികൾ നാട്ടിലേക്ക് അയയ്‌ക്കുന്ന പണത്തിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഏറിയപങ്കും പണമൊഴുകുന്നത്. കേരളത്തിലേക്കുള്ള പ്രവാസിപ്പണം 30 ശതമാനം വരെ ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ
വർഷം നേടിയ പ്രവാസിപ്പണം 7,040 കോടി ഡോളറാണ് (ഏകദേശം നാലര ലക്ഷം കോടി രൂപ). ഇതിൽ 71,140 കോടി രൂപയും സ്വന്തമാക്കിയത് കേരളമാണ്. ഈവർഷം കേരളത്തിലേക്കുള്ള പണമൊഴുക്ക് ഒരു ലക്ഷം കോടി രൂപയിലേക്ക്
അടുക്കുന്നുവെന്നാണ് സൂചന. കയറ്റുമതി - മാനുഫാക്‌ചറിംഗ് മേഖലകൾ തളർച്ച നേരിട്ടതോടെ, സ്വന്തം കറൻസിയായ യുവാന്റെ മൂല്യം ചൈന രണ്ട് ശതമാനം കുറച്ചതാണ് രൂപയ്‌ക്കും തിരിച്ചടിയായത്. രണ്ടുമാസം മുമ്പുവരെ ഡോളറിനെതിരെ 64 നിലവാരത്തിൽ തുടർന്ന് രൂപ, 66.7 വരെ കൂപ്പുകുത്തിയിരുന്നു.

അതിനിടെ ഓഹരി വിപണികളും ഇടിവിലാണ്. സെന്‍സെക്സ് 147 പോയിന്റ് ഇടിഞ്ഞാണു വ്യാപാരം തുടങ്ങിയത്. കൂടാതെ വൻതോതിൽ പണമെറിഞ്ഞ് വാങ്ങിക്കൂട്ടിയ ഓഹരികൾ നഷ്‌ടത്തിലേക്ക് വീണു തുടങ്ങിയതോടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവാങ്ങുകയാണ്. ഈമാസം ഇതുവരെ ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് 17,555 കോടി രൂപ അവൻ പിൻവലിച്ചു. 16,966 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് അവർ ഈമാസം വിറ്റൊഴിഞ്ഞത്. കടപ്പത്ര വിപണിക്ക് 619 കോടി രൂപയും നഷ്‌ടപ്പെട്ടു. സെൻസെക്‌സ് 1600 പോയിന്റിലേറെ ഇടിഞ്ഞ കഴിഞ്ഞ തിങ്കളാഴ്‌ച മാത്രം ഓഹരി വിപണിയിൽ നിന്ന്
5,170 കോടി രൂപ വിദേശികൾ പിൻവലിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :